Thursday, August 31, 2017

വേനൽ

ഒരു ചുടു ചുംബനം ചാലിച്ച കുങ്കുമം
നിൻ നെറുകയിൽ ചുണ്ടുകളാൽ വരച്ചതില്ല...

മനതാരിൽ വിരിയുന്ന പ്രേമകുസുമങ്ങളെ
നിൻ മുടിയിഴ തഴുകുവാൻ കോർത്തതില്ല ...

സ്വപ്ന സാമ്രാജ്യത്തിലെ റാണിയായ് വാഴിച്ചതും
നിൻ കാതിൽ പറയാതെ പറഞ്ഞതില്ല...

ആർത്തുല്ലസിക്ക്യും കടലലകളെ വകഞ്ഞുമാറ്റി
നിൻ കൈപിടിച്ച്  തീരത്തൂടൊന്നും നടന്നതില്ല...

ഒടുവിലെൻ ചങ്കിലെ ചോരയിൽ ചവുട്ടി
നിൻ കാൽപ്പാടുകൾ എന്നേക്യു്മായ്  നടന്നകലേ...

നിൻ സ്മൃതിമണ്ഡപത്തിൽ കണ്ണീരർച്ചനക്യായി
മിഴിയിലെ വേനലൊഴിയുവാൻ കാത്തിരിപ്പൂ ,
കൊടും വേനലൊഴിയുവാൻ കാത്തിരിപ്പൂ .