Thursday, August 31, 2017

വേനൽ

ഒരു ചുടു ചുംബനം ചാലിച്ച കുങ്കുമം
നിൻ നെറുകയിൽ ചുണ്ടുകളാൽ വരച്ചതില്ല...

മനതാരിൽ വിരിയുന്ന പ്രേമകുസുമങ്ങളെ
നിൻ മുടിയിഴ തഴുകുവാൻ കോർത്തതില്ല ...

സ്വപ്ന സാമ്രാജ്യത്തിലെ റാണിയായ് വാഴിച്ചതും
നിൻ കാതിൽ പറയാതെ പറഞ്ഞതില്ല...

ആർത്തുല്ലസിക്ക്യും കടലലകളെ വകഞ്ഞുമാറ്റി
നിൻ കൈപിടിച്ച്  തീരത്തൂടൊന്നും നടന്നതില്ല...

ഒടുവിലെൻ ചങ്കിലെ ചോരയിൽ ചവുട്ടി
നിൻ കാൽപ്പാടുകൾ എന്നേക്യു്മായ്  നടന്നകലേ...

നിൻ സ്മൃതിമണ്ഡപത്തിൽ കണ്ണീരർച്ചനക്യായി
മിഴിയിലെ വേനലൊഴിയുവാൻ കാത്തിരിപ്പൂ ,
കൊടും വേനലൊഴിയുവാൻ കാത്തിരിപ്പൂ .


Wednesday, September 16, 2015

സ്വപ്‌ന-പടവുകൾ



മാരിവിൽ വർണ്ണങ്ങൾ ഓരോന്നായ് ചാലിച്ച്
മാനസതന്ത്രികൾ ശ്രുതിമീട്ടുവാൻ കേഴവേ,
പ്രണയാദ്ര രാഗങ്ങൾ തൊട്ടുണർത്തിയ കൈവിരൽ-
ത്തുമ്പുകൾ വിറയാർന്നു വിതുമ്പി നിശ്ചലമായ്.

മൊട്ടിട്ടു തളിരിട്ട പ്രേമപുഷ്പങ്ങളെച്ചേർത്ത്
സ്വപ്നനൂലിനാലൊരു മാലകോർത്തു,
അലസമായൊതുക്കിയ മുടിയിഴയിൽ ചൂടിക്യുവാൻ
നീ വരും വീഥിയിൽ കാത്തുനിന്നു.

നിനവുകളലയടിക്യുമാ കരയെ പുൽകുവാൻ
ആഴിപ്പരപ്പിൽ നീ, സുവർണമത്സ്യമായെൻ ചാരെവന്നു.
ചേലെഴും വെണ്ണക്കഴുത്തിലൊരു പൂത്താലിച്ചാർത്തി,
മിഴിദീപവുമായ് മണിയറവാതിൽ നിനക്കായ്‌ തുറന്നുവച്ചു.
                       
                                      *******************
                                             

Friday, June 26, 2015

എൻറ്റെ മതം


 എൻറ്റെ മതമതെന്റേതുമാത്രം...

എൻ ചിന്തകൾ വിഹരിച്ച അർദ്ധതലങ്ങൾ,
എൻ ബുദ്ധിയിൽ കുറുകിയ അറിവിൻ രസായനം,
എൻ കണ്മുന്നിൽ തെളിഞ്ഞ നന്ഗ്ന സത്യങ്ങൾ,
എൻ കാതിൽ മുഴങ്ങിയ സ്വാതന്ത്രഗീതികൾ,
എൻ അനുഭവങ്ങൾ, തർക്കവിതർക്കങ്ങൾ,
ഇവയെനിക്ക്യേകിനൽകിയെൻ മതത്തിൻ ചട്ടക്കൂട്.

എൻറ്റെ മതമതെന്റേതുമാത്രം...
   
എന്നെ സ്ഫുടം ചെയ്തെടുത്ത തോൽവികൾ,
എന്നെ ശരപഞ്ജരത്തിലമർത്തിയ വിമർശനങ്ങൾ,
എന്നെ അന്ധകാരവീധിയിൽ തള്ളിയ ദുഃഖങ്ങൾ,
എന്നെ തളർത്തിയ, വീഴ്ത്തിയ കുറവുകൾ,
എന്നെ തിരുത്തിയ മുറിവുകൾ, വിഡ്ഡിത്തങ്ങൾ,
ഇവയെനിക്ക്യേകിനൽകിയെൻ മതത്തിൻ ചട്ടക്കൂട്.

എൻറ്റെ മതമതെന്റേതുമാത്രം...
അതെനിക്യേകിയെൻ സ്വത്വവും....

സ്വയം തിരയാത്തവരെ നിങ്ങൾക്കിതാ എൻ സമർപ്പണം
സ്വയം നശിച്ചവരെ നിങ്ങൾക്കിതാ എൻ പിൻവിളി
സ്വയം അന്ധമായർപ്പിച്ചവരെ നിങ്ങൾക്കിതായെൻ ഉണർത്തുപാട്ട്‌
സ്വയം ഉത്തരം തേടുക, നേടുക സ്വാതന്ത്രവും അതിലൂടെ സ്വത്വവും...



ചിന്ത :
"മതമില്ലെങ്കിലും മനുഷ്യൻ നന്നായാൽ മതി"




ദ്രുതതാളം




താളം, ദ്രുതതാളം....
മനസ്സിൻ സംഘർഷ ഭൂമിയിലലയടിക്യുന്നിതാ
താളം, ദ്രുതതാളം...

ഭ്രാന്തമാം ചിന്തകൾതൻ ഉച്ഛ്വാസ നിശ്വാസത്തിൻ
മദ്ധ്യേ പിടഞ്ഞ തത്വശാസ്ത്രഭിന്നിപ്പിൻ
താളം, ദ്രുതതാളം...

ധർമ്മത്തിൻ കാവലാൾ, കിരാതനീതിയാൽ പലകുറി
വെട്ടേറ്റു ശിരസറ്റുവീഴവെ, ചങ്കിൽ നിന്നുയർന്ന
താളം, ദ്രുതതാളം...

അബോധബോധ മനസ്സുകൾ തിന്മയിൽ സന്ധിയാവാൻ
ലൗകിക സുഖഭോഗ മോഹങ്ങൾ കൊഞ്ചിച്ചിലമ്പുന്ന
താളം, ദ്രുതതാളം...

ലോകൈകെ ഭീരുവായ്‌,  ധീരമായ് സ്വയം മരണത്തെ
പുൽകുന്ന മാത്രയിലധരത്തിലുതിർന്ന വരണ്ട നിശബ്ദതൻ
താളം, ദ്രുതതാളം...

കണ്ണുനീരൊപ്പാത്ത കാരുണ്യമേ, കാപട്യരാഷ്ട്രീയമേ നിൻ
ശവമജ്ജം ചുടുകാട്ടിലേക്യയക്യും വിപ്ലവത്തിൻ
താളം, ദ്രുതതാളം...

നന്മ മരിക്യാത്ത മനസ്സുകളിലധികം തിരിതെളിയാൻ ചുടു
ബാഷ്പത്തിനാൽ കോറിയ കവിതൻ കവിതയിൻ
താളം, ദ്രുതതാളം...

സുഹൃത്ത്

ഇങ്ങനൊരു ജന്മം പിറവിയെടുത്തതാൽ
ഇണപിരിയാത്ത സൗഹൃതം ഹേതുവായി

ആ കൈയ്യിൽ ഈ കൈയ്യിൽ അമ്മാനമാടുമ്പോൾ
ജീവിതം അർതശൂന്യമായ് തോന്നിയില്ല

കാലം കണ്ണികൾ അടർത്തി അകറ്റുമ്പോൾ
വിളക്കി ചേർത്തതിൻ ചേതനയെ

വറ്റാത്ത ഊർജ്ജമയ്, വർണ്ണമായി
സ്നായുവായ് വിരാജിച്ച ജന്മം

ഇങ്ങനൊരു ജന്മം പിറവിയെടുതതാൽ
അകലങ്ങൾ നമുക്കെന്നേ അന്യമായി ....

Tuesday, October 7, 2008

ഓര്‍മ്മകള്‍

സുന്ദര പുലര്‍കാല സ്വപ്നത്തില്‍ കണ്ടു ഞാന്‍
സുഗന്തം വാരി വിതറി നില്കുമൊരു പൂമരം. 
പൊട്ടി വിരിയുവാന്‍ കൊതിക്യുന്ന മൊട്ടും  
സ്വപ്‌നങ്ങള്‍ വിരിയിച്ച പൂക്കളും കണ്ടു ഞാന്‍ . 

പിടിച്ചു കുലിക്കിയൊന്നാ പൂമരം, ഒരു 
കൊച്ചു കുട്ടി തന്‍ കുസൃതിയോടെ. 
മൊട്ടിട്ട പൂക്കള്‍ കുലുങ്ങി ചിരിച്ചപ്പോള്‍  
വാടിയ പൂക്കള്‍, ഇലകള്‍ കൊഴിഞ്ഞു വീണു.  

അടര്‍ന്നു വീണൊരു വാടിയ പൂവേന്നെനോക്കി 
അടഞ്ഞ സ്വരത്തില്‍ മെല്ലെ ചൊല്ലി.  
ഒരിക്ക്യല്‍ നിനക്കായി സുഗന്തം പരത്തിയ 
സുന്ദര പുഷ്പമായിരുന്നു ഞാന്‍.  

കാലത്തിന്‍ കൈയ്യൊപ്പു പതിഞ്ഞൊരാ പുഷ്പത്തെ 
എന്‍ ബാല്യത്തെ, കോരിയെടുത്തു വച്ചു മെല്ലെ.  
ഓര്‍മ്മകള്‍ പിന്‍ബലം തന്നനേരം, ഒരു വേള  
നിര്‍നിമേഷനായി നിശബ്ദനായി നിന്നുപോയി. 

ഓര്‍മ്മകള്‍ നിധികലെന്നറിയുന്ന ഞാനതിന്‍  
ഇതളുകള്‍ അടരാതെ ചെപ്പിലെടുത്തു വച്ചു 
കാലത്തിന്‍ കൈബലം ലേശമേല്ക്കാതെ, 
ഇനിയേറെ കാണുവാന്‍ കരുതിവച്ചു.

Me...

I asked the Sun, Do you know me?
sun answered, No! but my rays are touching you everyday.
Turned to the Sky, knowing my question, 
sky replied, No! but you are there somewhere in the crowd.

I looked around, could see the beautiful world, 
but nothing is there to define me, to reflect myself.
There are only unanswered questions, never ending thoughts!!

I opened the small window of My mind, in search of answers,
to fly away on the wings of thoughts....

                                     THE CASEMENT OF MIND