Friday, June 26, 2015

ദ്രുതതാളം




താളം, ദ്രുതതാളം....
മനസ്സിൻ സംഘർഷ ഭൂമിയിലലയടിക്യുന്നിതാ
താളം, ദ്രുതതാളം...

ഭ്രാന്തമാം ചിന്തകൾതൻ ഉച്ഛ്വാസ നിശ്വാസത്തിൻ
മദ്ധ്യേ പിടഞ്ഞ തത്വശാസ്ത്രഭിന്നിപ്പിൻ
താളം, ദ്രുതതാളം...

ധർമ്മത്തിൻ കാവലാൾ, കിരാതനീതിയാൽ പലകുറി
വെട്ടേറ്റു ശിരസറ്റുവീഴവെ, ചങ്കിൽ നിന്നുയർന്ന
താളം, ദ്രുതതാളം...

അബോധബോധ മനസ്സുകൾ തിന്മയിൽ സന്ധിയാവാൻ
ലൗകിക സുഖഭോഗ മോഹങ്ങൾ കൊഞ്ചിച്ചിലമ്പുന്ന
താളം, ദ്രുതതാളം...

ലോകൈകെ ഭീരുവായ്‌,  ധീരമായ് സ്വയം മരണത്തെ
പുൽകുന്ന മാത്രയിലധരത്തിലുതിർന്ന വരണ്ട നിശബ്ദതൻ
താളം, ദ്രുതതാളം...

കണ്ണുനീരൊപ്പാത്ത കാരുണ്യമേ, കാപട്യരാഷ്ട്രീയമേ നിൻ
ശവമജ്ജം ചുടുകാട്ടിലേക്യയക്യും വിപ്ലവത്തിൻ
താളം, ദ്രുതതാളം...

നന്മ മരിക്യാത്ത മനസ്സുകളിലധികം തിരിതെളിയാൻ ചുടു
ബാഷ്പത്തിനാൽ കോറിയ കവിതൻ കവിതയിൻ
താളം, ദ്രുതതാളം...

No comments: