മാരിവിൽ വർണ്ണങ്ങൾ ഓരോന്നായ് ചാലിച്ച്
മാനസതന്ത്രികൾ ശ്രുതിമീട്ടുവാൻ കേഴവേ,
പ്രണയാദ്ര രാഗങ്ങൾ തൊട്ടുണർത്തിയ കൈവിരൽ-
ത്തുമ്പുകൾ വിറയാർന്നു വിതുമ്പി നിശ്ചലമായ്.
മൊട്ടിട്ടു തളിരിട്ട പ്രേമപുഷ്പങ്ങളെച്ചേർത്ത്
സ്വപ്നനൂലിനാലൊരു മാലകോർത്തു,
അലസമായൊതുക്കിയ മുടിയിഴയിൽ ചൂടിക്യുവാൻ
നീ വരും വീഥിയിൽ കാത്തുനിന്നു.
നിനവുകളലയടിക്യുമാ കരയെ പുൽകുവാൻ
ആഴിപ്പരപ്പിൽ നീ, സുവർണമത്സ്യമായെൻ ചാരെവന്നു.
ചേലെഴും വെണ്ണക്കഴുത്തിലൊരു പൂത്താലിച്ചാർത്തി,
മിഴിദീപവുമായ് മണിയറവാതിൽ നിനക്കായ് തുറന്നുവച്ചു.
*******************