എൻറ്റെ മതമതെന്റേതുമാത്രം...
എൻ ചിന്തകൾ വിഹരിച്ച അർദ്ധതലങ്ങൾ,
എൻ ബുദ്ധിയിൽ കുറുകിയ അറിവിൻ രസായനം,
എൻ കണ്മുന്നിൽ തെളിഞ്ഞ നന്ഗ്ന സത്യങ്ങൾ,
എൻ കാതിൽ മുഴങ്ങിയ സ്വാതന്ത്രഗീതികൾ,
എൻ അനുഭവങ്ങൾ, തർക്കവിതർക്കങ്ങൾ,
ഇവയെനിക്ക്യേകിനൽകിയെൻ മതത്തിൻ ചട്ടക്കൂട്.
എൻറ്റെ മതമതെന്റേതുമാത്രം...
എന്നെ സ്ഫുടം ചെയ്തെടുത്ത തോൽവികൾ,
എന്നെ ശരപഞ്ജരത്തിലമർത്തിയ വിമർശനങ്ങൾ,
എന്നെ അന്ധകാരവീധിയിൽ തള്ളിയ ദുഃഖങ്ങൾ,
എന്നെ തളർത്തിയ, വീഴ്ത്തിയ കുറവുകൾ,
എന്നെ തിരുത്തിയ മുറിവുകൾ, വിഡ്ഡിത്തങ്ങൾ,
ഇവയെനിക്ക്യേകിനൽകിയെൻ മതത്തിൻ ചട്ടക്കൂട്.
എൻറ്റെ മതമതെന്റേതുമാത്രം...
അതെനിക്യേകിയെൻ സ്വത്വവും....
സ്വയം തിരയാത്തവരെ നിങ്ങൾക്കിതാ എൻ സമർപ്പണം
സ്വയം നശിച്ചവരെ നിങ്ങൾക്കിതാ എൻ പിൻവിളി
സ്വയം അന്ധമായർപ്പിച്ചവരെ നിങ്ങൾക്കിതായെൻ ഉണർത്തുപാട്ട്
സ്വയം ഉത്തരം തേടുക, നേടുക സ്വാതന്ത്രവും അതിലൂടെ സ്വത്വവും...
ചിന്ത :
"മതമില്ലെങ്കിലും മനുഷ്യൻ നന്നായാൽ മതി"